SignIn
Kerala Kaumudi Online
Friday, 23 October 2026 12.08 PM IST

മാലിന്യ സംസ്‌കരണം: പുരസ്‌കാര വിതരണം

kg-raju

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ശുചിത്വ പഠനോത്സവത്തിന്റെ ഭാഗമായി നടത്തിയ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്ക​റ്റുകളും, മികച്ച ഹരിത സേനാ പ്രവർത്തനങ്ങൾക്ക് അക്കരപ്പാടം യു.പി സ്‌കൂളിന് പുരസ്കാരവും പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജു വിതരണം ചെയ്തു. ഹെഡ്മാസ്​റ്റർ ഇ.ആർ.നടേശൻ ഏ​റ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു അനിൽകുമാർ, അംഗങ്ങളായ ജസീനാ ഷാജുദ്ദീൻ, ദീപേഷ് , ആജിഷാ ഉദയകുമാർ, ഗീതാ ഷാജി, അജിതാ മധു, അഭിജിത്ത് ചായപ്പള്ളി, ഷൈലാസതീശൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL