
ഒളശ്ശ: വിഷരഹിതമായ കാർഷിക ഉല്പന്നങ്ങൾ ഉല്പാദിപ്പിച്ച് ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രത്യാശ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന കണിവെള്ളരി കൃഷിയുടെ വിത്തിടീൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോൻ കരീമഠം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ജോർജ് ജോസഫ് വാഴപ്പറമ്പിലിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം അജിത തങ്കപ്പൻ, ശ്രീരേഖ, ബിജു കരീമഠം, കൊച്ചുമോൻ കൊല്ലത്തുകരി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |