SignIn
Kerala Kaumudi Online
Monday, 21 September 2026 10.19 PM IST

പഞ്ചായത്ത് പ്രസിഡന്റിന്റെ പാട്ട് വൈറൽ രാമപുരം സംഗീതസാന്ദ്രം

പാലാ: 'നീയൊരു പുഴയായി തഴുകുമ്പോൾ ഞാൻ...' ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശാന്താറാമിന്റെ പാട്ടാണ് ഇപ്പോൾ രാമപുരത്തെ ട്രെൻഡിംഗ്. ഏഴാച്ചേരി ജി.വി യു.പി സ്‌കൂൾ വാർഷിക വേദിയിൽ വച്ചാണ് ഉദ്ഘാടകനായ പഞ്ചായത്ത് പ്രസിഡന്റ് അപ്രതീക്ഷിതമായി പാട്ട് പാടിയതും അത് വൈറലായതും.

കെ.കെ ശാന്താറാം മികച്ച ഒരു ഗായകനാണെന്ന് അറിയാവുന്നത് സഹപാഠികൾക്കും അടുത്ത സുഹൃത്തുക്കൾക്കും മാത്രമായിരുന്നു. അത്തരം സുഹൃത് സദസുകളിൽ ഇദ്ദേഹം മുമ്പും പാടിയിട്ടുണ്ട്. എന്നാൽ ഇതാദ്യമായാണ് പൊതുവേദിയിൽ കെ. കെ ശാന്താറാം പാടിയത്.

വിദ്യാർഥികളും മറ്റ് വിശിഷ്ടാതിഥികളും അദ്ധ്യാപകരും മാതാ പിതാക്കളും ഉൾപ്പെടെയുള്ള സദസ് പ്രസിഡന്റിന്റെ പാട്ടിനെ നിറഞ്ഞ കയ്യടിയോടെ ആണ് വരവേറ്റത്.

ചെറുപ്പം മുതൽ സംഗീതത്തെ, പ്രത്യേകിച്ച് പഴയ കാല സിനിമാ ഗാനങ്ങളെ പ്രണയിക്കുന്ന ശാന്താറാമിന് പക്ഷേ അന്ന് ശാസ്ത്രീയമായി സംഗീതം പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. ഏഴാച്ചേരി സ്‌കൂളിൽ വച്ചുള്ള ശാന്താറാമിന്റെ പാട്ട് വൈറലായതിനെ പിന്നീട് പങ്കെടുത്ത നാലഞ്ച് പൊതുസമ്മേളനങ്ങളിൽ പലയിടത്തും ജനം ശാന്താറാമിനോട് പാട്ടുപാടാൻ അഭ്യർത്ഥിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL