SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

സമാധാന സമ്മേളനം

kk-sasikumar

വൈക്കം: ടി.വി.പുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലിയും സമാധാന സമ്മേളനവും സംഘടിപ്പിച്ചു. മ​റ്റപ്പള്ളി ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു ഫ്ളാഗ് ഓഫ് ചെയ്തു. ജനപ്രതിനിധികൾ, സാമൂഹ്യ സംഘടന, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, അങ്കണവാടി ടീച്ചേഴ്സ്, ആശാ പ്രവർത്തകർ തുടങ്ങിയവർ റാലിയിൽ അണിനിരന്നു. ടി.വി.പുരം വയോജന വിശ്രമകേന്ദ്രത്തിൽ ചേർന്ന സമാധാനസമ്മേളനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശികുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനിയമ്മ അശോകൻ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജീന തോമസ്, പി.കെ.ബേബി, നീതുമോൾ ധനേഷ്, കവിത റെജി, ദീപാ ബിജു, വി.കെ.ശ്രീകുമാർ, ശരത്, ബിനി സുരേഷ്, സി.ഡി.എസ് ചെയർപേഴ്സൺ ആശ അഭിഷേക്, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ എം.എസ്.രാമചന്ദ്രൻ, എസ്.അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, TV PURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL