
ചങ്ങനാശേരി : എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോബ് മൈക്കിൾ എം.എൽ.എയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ 21 ന് വൈകിട്ട് നാലിന് ടി.ബി റോഡിൽ അരിക്കത്തിൽ ഓഡിറ്റോറിയത്തിൽ നടക്കും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്യും. എൽ.ഡി.എഫ് നേതാക്കളായ കെ.സി ജോസഫ്, കെ.ഡി സുഗതൻ, ലാലിച്ചൻ കുന്നിപറമ്പിൽ, അഡ്വ.ജി.രാധാകൃഷ്ണൻ, ബോബൻ കോയിപ്പള്ളി, സജി ആലുംമൂട്ടിൽ, കെ.സോമനാഥ്, പി.ആർ ഗോപാലകൃഷ്ണപിള്ള, ബെന്നി സി.ചീരംചിറ, പി.എ മൻസൂർ, നവാസ് ചുടുകാട്, ബിജു പുളിമൂടൻ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |