SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.47 AM IST

നാളെ കാണാം ബൂത്തിൽ !

elect

കോട്ടയം : ഒരു മാസത്തോളം നാടും നഗരവും ഇളക്കി മറിച്ച നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം കലാശക്കൊട്ടോടെ സമാപിച്ചതോടെ ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും പൂർത്തിയായി. നാളെ രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഇന്ന് നിശബ്ദമായി വോട്ട് തേടാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. 1791 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലുമായി പോളിംഗ് ജോലിയ്ക്ക് 8608 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത്. 2152 വീതം പ്രിസൈഡിംഗ് ഓഫീസർമാരും ഒന്നാം പോളിംഗ് ഓഫീസർമാരും 4304 പോളിംഗ് ഓഫീസർമാരുമാണുള്ളത്. ജില്ലയിൽ 187 സെക്ടറൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്.

9 മണ്ഡലങ്ങൾ

 1505985 വോട്ടർമാർ

സ്ത്രീകൾ : 772587

പുരുഷന്മാർ : 733385

ട്രാൻസ് ജെൻഡേഴ്സ് : 13

മണ്ഡലം തിരിച്ച് വോട്ടർമാർ
പാലാ : 1,​75,​747
കടുത്തുരുത്തി : 175466
 വൈക്കം : 155557
ഏറ്റുമാനൂർ : 157788
 കോട്ടയം : 148745
 പുതുപ്പള്ളി: 169844
ചങ്ങനാശേരി : 161816
കാഞ്ഞിരപ്പള്ളി : 176900
പൂഞ്ഞാർ : 184122

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL