SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

അവധി ആഘോഷിക്കാം, യാത്രപോയാലോ...ആനവണ്ടി റെഡി

പാലാ: അവധിക്കാലമല്ലേ... അടിച്ചു പൊളിച്ചൊരു ട്രിപ്പ് പോയാലോ... എങ്കിൽ കെ.എസ്.ആർ.ടി.സിയിലേക്ക് വിളിച്ചോ. പിന്നെയൊരു കിടുയാത്രയാവാം. വിനോദതീർത്ഥാടന യാത്രകളൊരുക്കുകയാണ് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ.

വയനാട്, കോഴിക്കോട് കടലുണ്ടി, ഗവി, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂർ, മൂന്നാർ, വട്ടവട, തിരുവനന്തപുരം കോവളം,രാമക്കൽമേട്, തെൻമല പാലരുവി,പൊൻമുടി, അഷ്ടമുടി, കുമരകം കായൽ യാത്രകൾ, അറബിക്കടലിൽ കപ്പൽയാത്ര തുടങ്ങിയ ഉല്ലാസ യാത്രകളും, ആറ്റുകാൽ,ആഴിമല,ചെങ്കൽ,പറശനിക്കടവ്‌,കൊട്ടിയൂർ,തിരുനെല്ലി, മൂകാംബിക തീർത്ഥാടന യാത്രയുമാണ് ക്രമീകരിച്ചിരിക്കുന്നത്. മെയ് മാസത്തിൽ രാമേശ്വരം,പളനി, ഊട്ടി, കൊടൈക്കനാൽ യാത്രകൾക്കും അവസരമുണ്ട്.

വിളിക്കാം, ബുക്ക് ചെയ്യാം

അടിപൊളി യാത്രകൾക്കായി റെസിഡൻസ് അസോസിയേഷനുകൾക്കും,കുടുംബശ്രീകൾക്കും,ആരാധനാലയങ്ങൾക്കും,പൂർവ വിദ്യാർത്ഥികൾക്കും, ക്ലബുകൾക്കും 50 പേരടങ്ങുന്ന ഗ്രൂപ്പുകളായി ബുക്ക് ചെയ്യാൻ സാധിക്കും.

വിവരങ്ങൾക്ക്

എരുമേലി:9562269963, 9447287735
പൊൻകുന്നം:9497888032,6238657110
ഈരാറ്റുപേട്ട: 9497700814, 9947002202
പാലാ: 9447433090,9447572249
വൈക്കം: 9072324543, 9995987321
കോട്ടയം: 8089158178, 9497473410
ചങ്ങനാശേരി:8086163011, 9846852601
കൂത്താട്ടുകുളം: 9497883291, 9497415696

പ്രശാന്ത് വേലിക്കകം, 9447223212(ജില്ലാ കോ ഓർഡിനേറ്റർ, കോട്ടയം)


ഫോട്ടോ അടിക്കുറിപ്പ്
കെ.എസ്.ആർ.ടി.സി. കഴിഞ്ഞ ദിവസം നടത്തിയ വൈക്കംഗുരുവായൂർ ട്രിപ്പിൽ പങ്കെടുത്തവർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL