പാമ്പാടി: കേരളക്കര നേരിട്ട പ്രളയം, കൊവിഡ്, ഉരുൾ പൊട്ടൽ തുടങ്ങി പ്രതിസന്ധിഘട്ടങ്ങളിൽ സാമൂഹിക പ്രതിബദ്ധതയോടെ കേരളത്തെ ചേർത്തുപിടിച്ച വ്യക്തിയാണ് പാസ്റ്റർ സാം ദാനിയേൽ എന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു. 57ാമത് ഐ.പി.സി പാമ്പാടി സെന്റർ വാർഷിക കൺവെൻഷനോട് അനുബന്ധിച്ച് സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേലിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ഷാജി മർക്കോസ് അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |