SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.09 AM IST

സാക്ഷരതാമിഷൻ അതോറിറ്റിയിൽ  ഇന്റേൺഷിപ്പിന് അവസരം     

കോട്ടയം: കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി 2026, 27 വർഷത്തേക്കുള്ള ഇന്റേൺഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥികൾക്ക് സാക്ഷരത, തുടർവിദ്യാഭ്യാസം, സാമൂഹിക ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവയിൽ പ്രായോഗിക പരിചയം നൽകുകയാണ് ഇന്റേൺഷിപ്പിന്റെ ലക്ഷ്യം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സംസ്ഥാന, ജില്ലാ സാക്ഷരതാമിഷൻ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാം. അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്ന ബിരുദ (എഫ്.വൈ.യു.ജി.പി), ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകൾ ktm.literacy@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. ഒന്നിലധികം അപേക്ഷകരുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള അപേക്ഷകൾ ഏകോപിപ്പിച്ച് സ്ഥാപനമേധാവിയുടെ ശുപാർശക്കത്തിനൊപ്പം നൽകണം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളിൽ നിന്ന് 500 രൂപ ഇന്റേൺഷിപ്പ് ഫീസായി ഈടാക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: 16. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447050515, 9447363135.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL