SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.47 AM IST

കുടുംബശ്രീക്ക് 42 ലക്ഷം വിറ്റുവരവ് വിഷുചന്തയിൽ ലാഭക്കൊയ്ത്ത്

കോട്ടയം: ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിഷുചന്തകൾ സൂപ്പർഹിറ്റ്. 42 ലക്ഷം രൂപയുടെ വിറ്റുവരവ് കൈവരിച്ചു. ജില്ലയിലെ 78 സി.ഡി.എസുകളാണ് വിഷുചന്തകൾ നടത്തിയത്. 10 മുതൽ 14 വരെ നടന്ന മേളകൾക്ക് തുടക്കം മുതൽ തന്നെ ജനപങ്കാളിത്തമുണ്ടായി. വിഷുക്കാലം മുന്നിൽക്കണ്ട് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പഞ്ചായത്തുകളിലും നഗരസഭകളിലും വിപണനമേളകൾ സംഘടിപ്പിച്ചു.

എല്ലാം വിഷരഹിതം

ഗുണമേന്മയുള്ള കാർഷികഉത്പ്പന്നങ്ങളും സൂക്ഷ്മസംരംഭങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഉത്പ്പന്നങ്ങളും മേളയെ സമ്പന്നമാക്കി. പായസമേളയും പ്രത്യേക വിഷുകിറ്റുകളും ആകർഷകമായി. സി.ഡി.എസ് തലത്തിൽ പ്രവർത്തിക്കുന്ന കൃഷിഗ്രൂപ്പുകൾ ഒരുക്കിയ വിഷരഹിത തണ്ണിമത്തൻ, കണിവെള്ളരി, ചീര, പയർ തുടങ്ങിയവയ്ക്ക് പുറമേ ധാന്യപ്പൊടികൾ, കറിപ്പൊടികൾ, ചമ്മന്തിപ്പൊടികൾ, അച്ചാറുകൾ എന്നിവയും വിപണിയിലെത്തിച്ചു. കണികൊന്നപ്പൂവ് മുതൽ വിവിധ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയ കിറ്റുകൾ വിപണിയിൽ ശ്രദ്ധ നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, VISHU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL