SignIn
Kerala Kaumudi Online
Monday, 27 July 2026 12.49 PM IST

സംസ്ഥാന പവർലി‌ഫ്‌റ്റിംഗ് മത്സരം

power-lift
കോട്ടയം നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന പവർലിഫ്റ്റിംഗ് മത്സരം ജില്ലാ പൊലീസ് ചിഫ് ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം: നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന പവർലിഫ്‌റ്റിംഗ് മത്സരം ജില്ലാ പൊലീസ് ചിഫ് ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്‌സ് എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരം. 14 ജില്ലകളിൽ നിന്നായി 500ലധികം മത്സരാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. മത്സരങ്ങൾ 21ന് വൈകിട്ട് സമാപിക്കും. സമ്മേളനത്തിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ബൈജു വർഗീസ് ഗുരുക്കൾ സമ്മാനദാനം നിർവഹിക്കും. അർജുന അവാർഡ് ജേതാവ് പി.ജെ ജോസഫ് ചടങ്ങിൽ മുഖ്യാഥിതിയായി പങ്കെടുക്കും. മത്സരത്തിൽ പാലക്കാട് ജില്ല മുന്നിൽ നിൽക്കുന്നു. എറണാകുളം ജില്ലയാണ് തൊട്ടുപിന്നിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL