SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.47 AM IST

പ്രതികളെ രക്ഷിക്കാൻ സർക്കാരിന് വ്യഗ്രത

punala

കോട്ടയം : അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായ പ്രതികളെ രക്ഷിക്കാനുള്ള വ്യഗ്രതയാണ് പൊലീസിനും, സർക്കാരിനുമുള്ളതെന്ന് കെ.പി എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. പ്രതികളുടെ അറസ്റ്റിന് മുതിരാതെ മുൻകൂർ ജാമ്യത്തിന് അവസരമൊരുക്കുകയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്. നാടിന്റെ യുക്തിയെ ചോദ്യം ചെയ്യുന്ന നഗ്‌നമായ നീതി നിഷേധമാണ് ഉണ്ടായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 28 ന് ചില സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ള ഹർത്താലിൽ പങ്കെടുക്കില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL