
കാഞ്ഞിരപ്പള്ളി : കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ ജാതി വിവേചനത്തിന് ഇരയായ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നും ജോലിയിൽ നിന്ന് പിരിച്ചു വിടണമെന്നും ആവശ്യപ്പെട്ട് സി.എസ്.ഡി.എസ് കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മിറ്റി പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവുംനടത്തി. സംസ്ഥാന കമ്മറ്റിയംഗം അനീഷ് ചാക്കോ ഉദ്ഘാടനം ചെയിതു. താലൂക്ക് പ്രസിഡന്റ് ബിജു വഴിപ്പറമ്പിൽ, സെക്രട്ടറി സി.എസ്.പ്രമോദ്, ഇ.ഡി.കുട്ടപ്പൻ, ജെയിംസ് ചാക്കോ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |