SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.46 AM IST

മുൻകരുതലുകൾ  സ്വീകരിക്കണം

sun

കോട്ടയം: ചൂട് വർദ്ധിച്ച സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവരണ അതോറിട്ടിയുടെ നിർദ്ദേശപ്രകാരമുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ കളക്ടർ ചേതൻകുമാർ മീണ നിർദ്ദേശം നൽകി. ആരോഗ്യകേന്ദ്രങ്ങൾ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജരായിരിക്കണം. ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങൾ തയ്യാറായിരിക്കണം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും, ആംബുലൻസുകളിലും സൂര്യാഘാതത്തിനുള്ള പ്രഥമ ശുശ്രൂഷ സൗകര്യം ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ജോലി സമയം പുനഃക്രമീകരിച്ചുകൊണ്ട് ഇറക്കിയ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും, പരിശോധനകൾ നടത്തണമെന്നും തൊഴിൽ വകുപ്പിനോട് കളക്ടർ നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL