
നെടുംകുന്നം : നെടുംകുന്നം ഗാന്ധി സ്മാരക പബ്ലിക്ക് ലൈബ്രറി ബലവേദിയുടെ നേതൃത്വത്തിൽ വായന കളരി സംഘടിപ്പിച്ചു. ചങ്ങനാശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് രഞ്ജൻ രവീന്ദ്രൻ ഉദ്ഘടനം ചെയ്തു. നേഹ ജസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. ആധുനിക കവിത പഠനം, ചർച്ച എന്ന വിഷയത്തിൽ യുവ കവയത്രി പി.എസ് തസ്‌നിമോൾ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി ഭാരവാഹികളായ ജോൺ സെബാസ്റ്റ്യൻ, എ.കെ ബാബു , ശാന്തമ്മ രാജപ്പൻ, കാർത്തിക രാജേഷ്, മാസ്റ്റർ അൽഫോൺസ് ജോസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |