SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

ഇടതുമുന്നണിയ്‌ക്ക് കുറഞ്ഞത് ഒരുലക്ഷത്തിലേറെ വോട്ടുകൾ

ldf

കോട്ടയം : യു.ഡി.എഫിനും, എൻ.ഡി.എയ്ക്കും തരക്കേടില്ലാതെ വോട്ട് വർദ്ധിച്ചപ്പോൾ വൻചോർച്ചയുണ്ടായത് എൽ.ഡി.എഫിനാണ്. 2021 നേക്കാൾ 105083 വോട്ടിന്റെ കുറവുണ്ടായപ്പോൾ, യു.ഡി.എഫിന് 82544 വോട്ടും, എൻ.ഡി.എയ്ക്ക് 64877 വോട്ടുകളും വർദ്ധിച്ചു. യു.ഡി.എഫിന് പാലായിൽ ഒഴികെ എല്ലാ മണ്ഡലങ്ങളിലും വോട്ട് കൂടി. എൻ.ഡി.എയ്ക്ക് ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി ഒഴികെയുള്ള സീറ്റുകളിൽ വോട്ട് വർദ്ധിച്ചു. പാലായിൽ യു.ഡി.എഫിന് 19005 വോട്ട് കുറവുണ്ടായി. കടുത്തുരുത്തിയിൽ വോട്ട് വർദ്ധിച്ചപ്പോൾ കോട്ടയത്തും പുതുപ്പള്ളിയിലും അയ്യായ്യിരത്തിൽ താഴെ മാത്രമാണ് വർദ്ധന. എൽ.ഡി.എഫ് തരിപ്പണമായത് വൈക്കത്താണ്. 19804 വോട്ടാണ് വൈക്കത്ത് കുറഞ്ഞത്. കോട്ടയത്ത് 13751 വോട്ടും പുതുപ്പള്ളിയിൽ 11301 വോട്ടും കൂടി. വൈക്കത്തും കോൺഗ്രസിന് പതിനായിരത്തോളം വോട്ട് കൂടി. ഏറ്റുമാനൂരിൽ എൻ.ഡി.എയ്ക്ക് 771 വോട്ടുകൾ കുറഞ്ഞപ്പോൾ കാഞ്ഞിരപ്പള്ളിയാണ് വലിയ തിരിച്ച. കേന്ദ്രമന്ത്രി ജോർജ് കുര്യനെ പോലൊരാളായിട്ടും 2173 വോട്ട് കുറഞ്ഞു. കഴിഞ്ഞ തവണ പൂഞ്ഞാറിൽ 2965 വോട്ടുമാത്രമാണ് എൻ.ഡി.എ നേടിയതെങ്കിൽ ഇക്കുറി പി.സി.ജോർജിലൂടെ 36172 ആയി ഉയർത്തി. 10869 ൽ നിന്ന് പാലായിലെ വോട്ട് വിഹിതം 35304 ആക്കാൻ ഷോണിനും കഴിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL