
കോട്ടയം : മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് / പ്ലസ് ടു വിദ്യാർത്ഥികൾക്കായി മേയ് 12 ന് സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കും. ഉന്നത വിദ്യാഭ്യാസം, കരിയർ തിരഞ്ഞെടുപ്പ് എന്നിവ സംബന്ധിച്ച് മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനായാണ് ക്ലാസ് നടത്തുന്നത്. സർവകലാശാലയിൽ വച്ച് നടക്കുന്ന പരിപാടിയിൽ ദൂരദർശൻ കരിയർ പോയിന്റ് അവതാരകൻ രതീഷ് കുമാർ.എസ് ക്ലാസ് നയിക്കും . ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 വിദ്യാർത്ഥികൾക്കാണ് പ്രവേശനം. ഫോൺ: 04812731025, 9495628626
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |