SignIn
Kerala Kaumudi Online
Saturday, 27 June 2026 1.06 AM IST

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം നാളെ മുതൽ

കോട്ടയം : ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന സമ്മേളനം നാളെ മുതൽ ചെങ്ങന്നൂർ വണ്ടിമല ദേവസ്ഥാനം ഓഡിറ്റോറിയത്തിൽ ആരംഭിക്കും. ആദ്യദിവസം സംസ്ഥാന കൗൺസിൽ യോഗം. 10 ന് രാവിലെ 9.30 ന് പ്രതിനിധി സമ്മേളനത്തിന് പ്രഭാഷക പ്രൊഫ.സരിത അയ്യർ തിരിതെളിക്കും. ദേശീയ പ്രസിഡന്റ് എസ്.ജെ.ആർ കുമാർ മുഖ്യ പ്രഭാഷണം നടത്തും. സ്വാമി വേദാ മൃതാനന്ദപുരി, കുമ്മനം രാജശേഖരൻ, സുബിൻ വി അനിരുദ്ധൻ, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, കെ പി ഹരിദാസ്, വി.കെ രാജശേഖരൻ, തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട്, വി.കെ വിശ്വനാഥൻ, എ.ആർ. മോഹനൻ, എ.വി.ശങ്കരൻ, ലാൽ പ്രസാദ് ഭട്ടതിരി, വിനോദ്കുമാർ, എ.ഗോപാലകൃഷ്ണൻ, അഡ്വ.ജയൻ ചെറുവള്ളി, ജയശ്രീ സുരേഷ് എന്നിവർ സംസാരിക്കും. പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പി.എൻ. നാരായണ വർമ്മ, അഡ്വ.ജയൻ ചെറുവള്ളി, കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. ജി. ശ്രീകുമാർ, സെക്രട്ടറി ടി.സി. വിജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL