SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

തേക്കിൻ കൂപ്പിൽ കൂട്ടത്തോടെ കാട്ടുപോത്തുകൾ, പാവം യാത്രക്കാർ എന്ത് 'കാട്ടാനാ'...

pothu

മുണ്ടക്കയം : കോരുത്തോട് - മുണ്ടക്കയം പാതയിലെ വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷൻ സമീപം കാട്ടുപോത്തുകൾ കൂട്ടത്തോടെ ഇറങ്ങിയതോടെ യാത്രക്കാർ ഭീതിയിൽ. ജനവാസ മേഖലയിലേക്കാണ് ഇവയുടെ സഞ്ചാരം. ചെറുതും വലുതുമായ പത്തിലധികം കാട്ടുപോത്തുകളെയാണ് നാട്ടുകാർ കണ്ടത്. വാഹനങ്ങളുടെ ശബ്ദം കേട്ടതോടെ ഇവ ഓടി മാറി. ടി. ആർ ആൻഡ് ടി എസ്റ്റേറ്റിലേക്കാണ് ഇവ പോയതെന്നാണ് നിഗമനം. അതുവഴി കടന്നുപോയ യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്. ഉടൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇവർ പരിശോധന നടത്തി വരികയാണ്. വണ്ടൻപതാൽ മുതൽ പനക്കച്ചിറ വരെയുള്ള രണ്ട് കിലോമീറ്റർ കൂപ്പ് റോഡിൽ കാട്ടുപോത്ത് വാഹനങ്ങളിൽ ഇടിച്ച് രണ്ട് വർഷത്തിനിടെ നിരവധി അപകടങ്ങളാണ് നടന്നത്. വർഷങ്ങളായി കാട്ടുപോത്തിന്റെ സാന്നിധ്യം ഇടയ്ക്കിടെ പ്രദേശത്ത് കാണുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു. 2024 ഡിസംബർ 24 ന് ശബരിമല തീർഥാടകരുടെ കാറിൽ കാട്ടുപോത്ത് ഇടിച്ചായിരുന്നു ആദ്യ അപകടം. കാട്ടുപോത്ത്ചത്തു. ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഈവർഷം ജനുവരിയിൽ റോഡരികിൽ കാട്ടുപോത്തിനെ ചത്തനിലയിൽ കണ്ടെത്തി. രണ്ടാഴ്ചയ്ക്കുശേഷം ബൈക്കിന് മുന്നിൽ കാട്ടുപോത്ത് ചാടിയെങ്കിലും നിസാരപരിക്കുകളോടെ യാത്രക്കാർ രക്ഷപ്പെട്ടു.

എത്തുന്നത് വെള്ളം തേടി

ടി.ആർ ആൻഡ് ടി എസ്റ്റേറ്റിന് സമീപമുള്ള തോട്ടിൽ വെള്ളം കുടിക്കാനായാണ്‌ ഇവ എത്തുന്നത്. പ്രദേശത്ത് സൗരോർജവേലി സ്ഥാപിക്കണമെന്നാവശ്യം. മലയോരമേഖലയിൽ വന്യമൃഗശല്യം തുടർക്കഥയായതോടെ പൊറുതിമുട്ടുകയാണ് പ്രദേശവാസികൾ. പുലി മുതൽ കാട്ടുപന്നി വരെ ഇക്കൂട്ടത്തിലുണ്ട്. പമ്പാവാലി, മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട്, വണ്ടൻപതാൽ, കണമല, എരുമേലി, മുക്കൂട്ടുതറ, പൊന്തൻപുഴ, മണിപ്പുഴ തുടങ്ങിയിടങ്ങളിലെല്ലാം ഇവയുടെ ശല്യം രൂക്ഷമാണ്. ആദിവാസികൾ ഉൾപ്പെടെ തിങ്ങിപ്പാർക്കുന്ന മേഖലയാണ്.

ഭീതിയുടെ മൾമുനയിൽ

വന്യമൃഗങ്ങളെ ഭയന്ന് രാത്രികാലങ്ങളിൽ വീടുവിട്ടു പേകേണ്ട സാഹചര്യം

ആറുമാസത്തിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത് 10 പേർക്ക്

തോട്ടം തൊഴിലാളികളടക്കം ഭീതിയോടെയാണ് പുലർച്ചെ പണിയ്ക്ക് പോകുന്നത്

ഭയം കാരണം ഇരുചക്രവാഹന യാത്രക്കാർ മറ്റ് റോഡുകൾ ആശ്രയിക്കുന്നു

''വനമേഖലയിൽ സുരക്ഷയൊരുക്കുന്നതിൽ വനംവകുപ്പ് തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നത്. വന്യമൃഗ ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകി ബാദ്ധ്യത തീർക്കുകയാണ്. സോളാർവേലികൾ അടിയന്തരമായി സ്ഥാപിക്കണം.

-പ്രദേശവാസികൾ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL