SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.05 AM IST

പൊൻകുന്നത്ത് കെ.എസ്.എസ്.പി.എ.ആഹ്ലാദ പ്രകടനം

udf
വി.ഡി.സതീശൻ മന്ത്രിസഭ അധികാരമേറ്റതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കെ.എസ്.എസ്.പി.എ.പൊൻകുന്നത്ത് നടത്തിയ പ്രകടനം സേവ്യർ മൂലകുന്ന് ഉദ്ഘാടനം ചെയ്യുന്നു

പൊൻകുന്നം: വി.ഡി സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ്. മന്ത്രിസഭ അധികാരമേറ്റതിൽ ആഹ്ലാദം പ്രകടിപ്പിച്ച്് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി പൊൻകുന്നം സബ് ട്രഷറിക്കു മുമ്പിൽ പ്രകടനവും മധുരവിതരണവും നടത്തി.യോഗത്തിൽ സി.എം.മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പി.എൻ.ദാമോദരൻ പിള്ള, ജോസഫ് മാത്യു, ജയിംസ് ഡോമിനിക്ക്, ജി.പ്രവീൺകുമാർ, എം.ജി.അനിൽകുമാർ. കെ.കെ.കുര്യൻ, പി.പി.സഫറുള്ളാഖാൻ, ഷാജി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL