SignIn
Kerala Kaumudi Online
Sunday, 12 July 2026 6.10 AM IST

കർഷകസംഘം മാർച്ചും ധർണയും 

rasavalm

ചങ്ങനാശേരി : കർഷകരെ ദ്രോഹിക്കുന്ന രാസവള വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷക സംഘം ചങ്ങനാശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. ടി.ബി റോഡിൽ നിന്നാരംഭിച്ച മാർച്ച് നഗരം ചുറ്റി ഹെഡ് പോസ്റ്റോഫീസിന് മുൻപിൽ സമാപിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.ജോസഫ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബിജു തോമസ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം.എൻ മുരളീധരൻ നായർ, ജില്ലാ കമ്മിറ്റിയംഗം സുനിതാ സുരേഷ്, അഡ്വ.പി. അനിൽകുമാർ, ടി.എൻ രാജേന്ദ്ര ബാബു, അഡ്വ.എം.എം അൻസാരി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL