
വൈക്കം : കെ.പി.എം.എസ് വൈക്കം യൂണിയന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള മെറിറ്റ് അവാർഡും, പഠനോപകരണ വിതരണവും നടത്തി. കെ.ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ആർ.സിന്ദുമോൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ.എ.സനീഷ്‌കുമാർ, യൂണിയൻ സെക്രട്ടറി മോഹനൻ പേരേത്തറ, നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, ജില്ലാ പഞ്ചായത്തംഗം ആനന്ദ് ബാബു, എം.ടി.മോഹനൻ, അഖിൽ കെ.ദാമോദരൻ, എം.കെ.രാജേഷ്, ബാബു വടക്കേമുറി, ടി.ആർ.സാബുജി, കെ.കെ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |