
ചങ്ങനാശേരി : അതിരൂപത മതബോധന കേന്ദ്രമായ സന്ദേശ നിലയത്തിന്റെ ആഭിമുഖ്യത്തിലുള്ള മതാദ്ധ്യാപക നേതൃസംഗമം വികാരി ജനറാൾ ഫാ.ആന്റണി എത്തയ്ക്കാട് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ.വർഗീസ് പുത്തൻ പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണവും, അവാർഡ് ദാനവും ഡോ.സ്‌കറിയ കന്യാകോണിൽ നടത്തി. ഫാ.സെബാസ്റ്റ്യൻ മാമ്പറ, സനീഷ് എബ്രാഹം, ലിസമ്മ ദേവസ്യ, ബോബി തോമസ് വടാശ്ശേരി, ബേർണി ജോൺ കുഴിയടിയിൽ, പ്രിൻസി ആന്റണി ചിറ്റേട്ടുകളം, ജോസ് കെ.ജേക്കബ്, ഡോ.ബിന്ദു സജു, ബ്രദർ സെബിൻ തട്ടുതറ, കെ.എ.സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. ഫാ.സിറിയക് കോട്ടയിൽ സമുദായ ബോധവും വിശ്വാസ പരിശീലനവും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |