
ചങ്ങനാശേരി: ആത്മതാകേന്ദ്രത്തിന്റെ സപ്പോർട്ട് എ ചൈൽഡ് പദ്ധതിയുടെ വാർഷികവും, പഠനോപകരണ വിതരണവും കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. വികാരി ജനറൽ മോൺ ആന്റണി എത്തക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. വിനുജോബ് എം.എൽ.എ മുഖ്യസന്ദേശം നൽകി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ ആദരിച്ചു. ആത്മത കേന്ദ്രം ഡയറക്ടർ ഫാ.ജിൻസ് ചോരേട്ട് ചാമക്കാല ആമുഖ സന്ദേശം നൽകി. എ.ടി ജോബ്, ജോസ് കുളങ്ങര, തോമസ് പുന്നശ്ശേരി, സിജോ തോമസ്, ഡോ.ജോർജി.ജോർജ്, ചെറിയാൻ മാത്യു, ഡോ.എസ്.ജി ബിജു, ഡോ.രാജുതോമസ്, ഡോ.ധന്യ പ്രിൻസ്, അന്നമ്മ ജോൺ, ട്രീസാ മാത്യു, ടി.എം മാത്യൂസ്, ജിൻസി രാജൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |