SignIn
Kerala Kaumudi Online
Monday, 01 June 2026 2.30 AM IST

ഇൻക്ലൂസീവ് കെയർ ഹബ്

snhea

തലയോലപ്പറമ്പ് : എല്ലാ വിഭാഗം കുട്ടികളെയും സമൂഹത്തിൽ വേർതിരിവില്ലാതെ കാണുവാനും അവർക്ക് തുല്യനീതി നടപ്പാക്കുകയുമാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി അഡ്വ. മോൻസ് ജോസഫ് പറഞ്ഞു. സ്‌നേഹസ്പർശം ഇൻക്ലൂസീവ് കെയർ ഹബിന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ബഷീർ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.ബിനിമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെട്ടിട സമർപ്പണവും താക്കോൽദാനവും ആർ.ബി കെയർ ഫൗണ്ടേഷൻ ചെയർമാൻ പി.കെ.രാജുപുല്ലുവേലിൽ നിർവഹിച്ചു. തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് വി.ജേക്കബ് മൾട്ടി സെൻസറി പാർക്കിന്റെയും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് ഒക്യുപേഷണൽ തെറാപ്പി പാർക്കിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാകിരണം ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ.ജെ പ്രസാദ് പദ്ധതി വിശദീകരണം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL