
കോട്ടയം : സാമൂഹിക വനവത്ക്കരണ വിഭാഗം കോട്ടയം ഡിവിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 9.30 ന് ഇല്ലിക്കൽ ചിന്മയ വിദ്യാലയത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നിർവഹിക്കും. കോട്ടയം നഗരസഭ അദ്ധ്യക്ഷൻ എം.പി. സന്തോഷ്‌കുമാർ പരിസ്ഥിതിദിന സന്ദേശം നൽകും. കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പ്രഭുൽ അഗർവാൾ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ്. ഗോപകുമാർ, സനിൽ കാണക്കാലിൽ, ഷീബ പുന്നൻ, കെ.കെ. പ്രസാദ്, സാലി മാത്യൂസ്, ബിൻസി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |