SignIn
Kerala Kaumudi Online
Thursday, 04 June 2026 5.51 AM IST

ജാതി സെൻസസ് നടപ്പിലാക്കണം: സാംബവ മഹാസഭ

കോട്ടയം: കേരളത്തിൽ ജാതി സെൻസസ് നടപ്പിലാക്കണമെന്ന് സാംബവ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.കെ.ശശി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ തൊഴിൽ സാമ്പത്തിക അധികാര മേഖലകളിൽ സാമൂഹ്യ നീതി ഉറപ്പാക്കുന്നതിന് ജാതി സെൻസസ് അനിവാര്യമാണ്. രണ്ടു സംസ്ഥാനങ്ങളിൽ ഇതിനോടകം ജാതി സെൻസസ് പൂർത്തീകരിച്ചിട്ടുണ്ട്. കേരളത്തിൽ നടത്തുന്നതിന് സർക്കാർ തയ്യാറാകണമെന്നും ഇതിനായി ശക്തമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സാംബവ മഹാസഭ ജില്ലാ പ്രവർത്തക കൺവെൻഷൻ ചങ്ങനാശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ട്രഷറർ ഇ.എസ്.ഭാസ്കരൻ അധ്യക്ഷത വഹിച്ചു. മഹാസഭ ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി സംഘടന റിപ്പോർട്ട്‌ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഉദയൻ കരിപ്പാലിൽ, ജോയിന്റ് സെക്രട്ടറിമാരായ എ.മുരുകദാസ്, ആർ. വിജയകുമാരി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL