എലിക്കുളം: പഞ്ചായത്ത് അഞ്ചാംവാർഡിൽ ആളുറുമ്പ് കൊച്ചുകാവ് ഭാഗത്ത് പ്രാരംഭപ്രവർത്തനം തുടങ്ങിയ പ്ലൈവുഡ് ഫാക്ടറിക്ക് സ്റ്റോപ്പ് മെമ്മോ കൊടുക്കുവാൻ പഞ്ചായത്ത് കമ്മിറ്റിയിൽ അടിയന്തരപ്രമേയത്തെ തുടർന്ന് തീരുമാനം. ഭരണപക്ഷ, പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായാണ് വാർഡംഗം കൂടിയായ വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അവതരിപ്പിച്ച അടിയന്തരപ്രമേയത്തെ പിന്താങ്ങിയത്. 15ാം വാർഡംഗം ജോഷി കെ.ആന്റണി പ്രമേയത്തെ പിന്താങ്ങി സംസാരിച്ചു.
പ്രദേശത്തെ 400 കുടുംബങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നമായിക്കണ്ട് സ്റ്റോപ്പ് മെമ്മോ നൽകാൻ പ്രസിഡന്റിനെ യോഗം ചുമതലപ്പെടുത്തി. സമീപപ്രദേശത്തെ പ്ലൈവുഡ് ഫാക്ടറി മൂലം ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ വിശദീകരിച്ചു. മുൻപ് കാരക്കുളം പള്ളി പാരിഷ് ഹാളിൽ ഫാക്ടറിക്കെതിരെ പ്രത്യേക ഗ്രാമസഭ നടത്തിയിരുന്നു. പ്രദേശവാസികളാകെ ഫാക്ടറിക്കെതിരായി സംഘടിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |