SignIn
Kerala Kaumudi Online
Friday, 12 June 2026 8.12 AM IST

പനിക്കിടക്കയിൽ ജില്ല

kobtvlukka

ചികിത്സക്ക് കീശ കീറും

കോട്ടയം: കാലവർഷം ശക്തി പ്രാപിച്ചതിന് പിന്നാലെ പനിയും,മറ്റു പകർച്ചവ്യാധി ആക്രമണത്തിലുമായി ജില്ല. വ്യാപകമായി പടർന്ന വൈറൽ പനിഭേദമാകാൻ രണ്ടാഴ്ചയോളം എടുക്കും. സർക്കാർ ആശുപത്രികളിലെ ഒ.പിയിൽ പനി ബാധിതർക്ക് പ്രത്യേക വാർഡ് തുറന്നിട്ടുണ്ട്. ഒ.പിയിൽ നീണ്ട ക്യൂകാരണം പലരും സ്വകാര്യ ആശുപത്രികളിലാണെത്തുന്നത്. ആന്റീബയോട്ടിക്കിനു പുറമേ കുത്തിവെപ്പും രക്തപരിശോധനയും അടക്കം ചികിത്സക്ക് സ്വകാര്യ ആശുപത്രികളിൽ നാലക്ക ബില്ലാകുമെന്നത് സ്കൂൾ തുറന്ന സമയത്ത്സ ധാരണക്കാരെ പ്രതിസന്ധിയിലാക്കി. പനി പടരുന്നതിനാൽ സ്കൂളുകളിൽ കുട്ടികൾ കുറവാണ്.

വൈറൽ പനിക്കു പുറമേ ,ഡങ്കിപ്പനി, എലിപ്പനി എന്നിവയും ജില്ലയിൽ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻ മേഖലയിലാണ് എലിപ്പനി കൂടുതൽ. തണ്ണീർമുക്കം ബണ്ട് തുറന്നതോടെ പോളയും പായലും ചീഞ്ഞഴുകിയ ഉപ്പുവെള്ളമാണ് ഒഴുകിയെത്തുന്നത്. ഈവെള്ളം

ഉപയോഗിക്കുന്നവരെയാണ് എലിപ്പനി കൂടു ബാധിക്കുന്നത്. ഈ വെള്ളം വയറിളക്കത്തിനും കാരണമാകുന്നു.

ഷിഗെല്ല ജാഗ്രത വേണം

ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതുമൂലം കുടലിലുണ്ടാകുന്ന അണുബാധയാണ് ഷിഗെല്ല രോഗം. ഷിഗെല്ല കോട്ടയത്ത് രണ്ടു മാസം മുമ്പ് ഒരാളിൽ സ്ഥിരീകരിച്ചിരുന്നു .പുതിയ കേസുകളില്ലെങ്കിലും ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കി. മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയും ഈച്ചകൾ വഴിയുമാണ് ഷിഗല്ല ബാധിക്കുന്നത്. ഭക്ഷണം തയ്യാറാക്കുന്നവരിലൂടെ രോഗവ്യാപനമുണ്ടാകാം. പാചക വാതകക്ഷാമവും ഉയർന്ന വിലയും കാരണം ഹോട്ടലുകളിലും തട്ടുകടകളിലും തിളപ്പിച്ച വെള്ളം നൽകാറില്ല.ചൂടാക്കാത്ത വെള്ളത്തിൽ ബാക്ടീരിയസാദ്ധ്യത കൂടുതലായതിനാൽ ഹോട്ടലുകളെ ആശ്രയിക്കുന്നവർ ശ്രദ്ധിക്കണം.

മറ്റു വയറിളക്ക രോഗങ്ങളെ അപേക്ഷിച്ചു പെട്ടെന്ന് പടർന്നു പിടിക്കാൻ സാദ്ധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത വേണം.

ലക്ഷണങ്ങൾ

കടുത്ത പനിയോടുകൂടിയ വയറിളക്കം. മലത്തിൽ രക്തം, കഫം എന്നിവ കാണുക. കടുത്ത വയറുവേദന, വയറ്റിൽ കോച്ചിപ്പിടിത്തം, ഓക്കാനം, ഛർദ്ദി, കടുത്ത ക്ഷീണം, ശരീരവേദന. കൂടെക്കൂടെ മലമൂത്രവിസർജ്ജനം നടത്തണമെന്ന തോന്നൽ .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL