
കോട്ടയം : ഇടവിട്ട് പെയ്യുന്ന മഴയിൽ ഈച്ച ശല്യത്തിൽ പൊറുതി മുട്ടി ജനം. വിവിധയിടങ്ങളിൽ മാലിന്യം കുമിഞ്ഞതോടെയാണ് ഈച്ചകൾ പെറ്റുപെരുകിയത്. മലയോരത്തും നഗരത്തിലും ഒരുപോലെ ഈച്ചശല്യമാണ്. ഗാന്ധിനഗർ, സംക്രാന്തി, കുമരകം, കോടിമത പ്രദേശങ്ങളിൽ സ്ഥിതി രൂക്ഷമാണ്. വീടുകളിൽ അടുക്കളയിലാണ് ഏറ്റവുമധികം ഈച്ച ശല്യം. ഭക്ഷണത്തിലും പാത്രങ്ങളിലും ഇവ വന്നിരിക്കുന്നു. ഹോട്ടലുകളും തട്ടുകടകളും ഈച്ചശല്യത്താൽ വലയുന്നു. ഇതോടെ പകർച്ചവ്യാധി ഭീഷണിയും നിലനിൽക്കുന്നു. ഭക്ഷണം അടച്ചുവയ്ക്കുകയാണ് ഏകപ്രതിവിധി. തട്ടുകടകൾക്ക് സമീപം മാലിന്യവും കൂടിക്കിടക്കുകയാണ്. നാട്ടിൻപുറത്ത് കോഴി ഫാമുകൾ ഈച്ചകളുടെ കേന്ദ്രങ്ങളാണ്.
ബ്ളീച്ചിംഗ് പൗഡറിന് ആവശ്യക്കാരേറി
ഒരുവശത്ത് പശയുള്ള ഒരു തരം പേപ്പറാണ് ഈച്ചക്കെണിയായി ഇപ്പോൾ വിപണിയിൽ കിട്ടുന്നത്. പശയിൽ കാൽ ഒട്ടുന്നതു മൂലം ഈച്ചകൾക്ക് പിന്നീട് പറന്നുപോകാനാകില്ല. ബ്ലീച്ചിംഗ് പൗഡർ ആവശ്യപ്പെട്ട് ആരോഗ്യ വിഭാഗത്തെ സമീപിക്കുന്നവരുടെ എണ്ണവും കൂടി. ഇതിന് പുറമേ ഈച്ചകൾക്കെതിരായ ലോഷനുകൾക്കും ഡിമാൻഡ് കൂടി. എന്തൊക്കെ ചെയ്തിട്ടും ഈച്ചകൾ കുറയാത്തതിൽ ജനം പെട്ടിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |