കോട്ടയം : കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയ്ക്ക് ജില്ലയിൽ മികച്ച പ്രതികരണം. എല്ലാ ഡിപ്പോകളിലും സ്ത്രീ യാത്രക്കാരുടെ എണ്ണം വർദ്ധിച്ചു. വൈക്കം ഡിപ്പോയിലാണ് കൂടുതൽ പേർ പദ്ധതി പ്രയോജനപ്പെടുത്തിയത്. 9,312 സ്ത്രീകൾ യാത്ര ചെയ്തപ്പോൾ 1.93 ലക്ഷം രൂപയുടെ ടിക്കറ്റുകളാണ് സൗജന്യമായി നൽകിയത്. കോട്ടയത്ത് 4,642 വനിതാ യാത്രക്കാർ 96,343 രൂപയുടെ സൗജന്യ ടിക്കറ്റുകൾ ഉപയോഗിച്ചു. ചങ്ങനാശേരിയിൽ 1,500 സ്ത്രീകളാണ് യാത്ര ചെയ്തത്. 1.20 ലക്ഷം രൂപയുടെ ടിക്കറ്റുകൾ വിതരണം ചെയ്തു. പാലായിൽ 2,509 പേരും, ഈരാറ്റുപേട്ടയിൽ 4,167 പേരും പദ്ധതിയുടെ ഭാഗമായി. പൊൻകുന്നത്ത് നാലായിരത്തോളം ടിക്കറ്റുകളും, എരുമേലിയിൽ 2,282 യാത്രക്കാർക്കായി 54,600 രൂപയുടെ ടിക്കറ്റുകളും വിതരണം ചെയ്തു.
ചിലയിടങ്ങളിൽ സർവീസ് കുറവ്
ചില ഡിപ്പോകളിൽ ഓർഡിനറി സർവീസുകൾ കുറഞ്ഞതായി യാത്രക്കാരുടെ പരാതി. ചങ്ങനാശേരി ഉൾപ്പെടെയുള്ള മേഖലകളിൽ പതിവ് സമയത്തുണ്ടായിരുന്ന ഓർഡിനറി ബസുകൾ ലഭിക്കാതിരുന്നതിനെ തുടർന്ന് പലർക്കും ഫാസ്റ്റ് സർവീസുകളെ ആശ്രയിക്കേണ്ടിവന്നു. അധിക തുക ചെലവഴിക്കേണ്ടി വന്നതായി യാത്രക്കാർ ആരോപിച്ചു. വൈകിയെത്തിയ ബസുകൾ കാരണം ജോലി, പഠന കേന്ദ്രങ്ങളിൽ സമയത്ത് എത്താൻ ബുദ്ധിമുട്ടിയവരുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |