SignIn
Kerala Kaumudi Online
Wednesday, 17 June 2026 6.51 AM IST

ഏറ്റുമാനൂർ ക്ഷേത്രത്തിലെ കെടാവിളക്ക് പൊട്ടിവീണു

ഏറ്റുമാനൂർ : ഭക്തജനങ്ങൾ പവിത്രമായി കരുതുന്ന ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ വർഷങ്ങൾ പഴക്കമുള്ള കെടാവിളക്ക് (വലിയ വിളക്ക്) പൊട്ടിവീണു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വിളക്ക് തൂക്കിയിട്ടിരുന്ന ചങ്ങലയിലെ കൊളുത്ത് പഴക്കം മൂലം തുരുമ്പ് എടുത്ത് വിട്ടുപോയതാണ് കാരണം. ക്ഷേത്രത്തോളം തന്നെ പഴക്കവും മഹിമയും ചരിത്രവുമുണ്ട് 1540 ൽ സ്ഥാപിച്ച കെടാവിളക്കിന്. പ്രധാന കവാടത്തിലെ ബലിക്കല്ലിന് മുൻപിലാണ് കെടാവിളക്ക് സ്ഥാപിച്ചിരിക്കുന്നത്. കെടാവിളക്കിൽ എണ്ണ ഒഴിക്കുക ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിൽ ഒന്നാണ്. കെടാവിളക്ക് പൊട്ടി വീണതിനാൽ ദേവപ്രശ്നം നടത്തി പ്രതിവിധി നടത്തണമെന്ന് വിശ്വാസികളുടെ ആവശ്യം. ക്ഷേത്രത്തിലെ പ്രധാന വാതിലിനും ഇളക്കം സംഭവിച്ചിട്ടുണ്ട്. ഇളകിയ വാതിൽ വീണാണ് കെടാവിളക്കിന് കേട് സംഭവിച്ചതെന്നും പറയുന്നു. യഥാസമയം അറ്റകുറ്റപ്പണികൾ നടത്തി ക്ഷേത്ര സ്വത്തുക്കൾ സംരക്ഷിക്കണമെന്ന് ഹൈന്ദവ സംഘടനകൾ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL