SignIn
Kerala Kaumudi Online
Tuesday, 23 June 2026 10.15 AM IST

കുടുംബയോഗം വാർഷികം നടത്തി

kavunkal

രാമപുരം : കാവുങ്കൽ കുടുംബയോഗത്തിന്റെ അഞ്ചാമത് വാർഷികം രാമപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിലുള്ള ബന്ധുജനങ്ങൾ ഒത്തുകൂടുമ്പോഴാണ് ബന്ധങ്ങളുടെ ആഴങ്ങൾ മനസിലാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം മുഖ്യപ്രഭാഷണം നടത്തി. കുടുംബയോഗം പ്രസിഡന്റ് വിശ്വൻ രാമപുരം അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് സുകുമാരൻ പെരുമ്പ്രായിൽ, സെക്രട്ടറി സുധാകരൻ വാളിപ്ലാക്കൽ, സാബു കരിപ്പാടം, അനിൽ പാലകര, രാജേഷ് മുട്ടുചിറ, ബാബു വേലംതുരുത്തേൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL