
വൈക്കം : വൈക്കം ലയൺസ് ക്ലബിന്റെ ജനക്ഷേമ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു. ബി. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ. ബിനിമോൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ഡിസ്ട്രിക് 318 ബി ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ മാർട്ടിൻ ഫ്രാൻസിസ് പുതിയ ഭാരവാഹികളുടെ സ്ഥനാരോഹണം നടത്തി. പ്രസിഡന്റായി മനോജ് കുമാർ യെസ്‌ടെക്കും, സെക്രട്ടറിയായി മാത്യു കെ . ജോസഫും, ട്രഷററായി സാജു കുളത്തിങ്കൽ, അഡ്മിനിസ്‌ട്രേറ്ററായി ജോബികുര്യൻ എന്നിവരും ചുമതലയേറ്റു. പി.എൻ.രാധാകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ലയൺസിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന രണ്ടുവീടുകളുടെ നിർമ്മാണോദ്ഘാടനം മന്ത്രി നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |