
കോട്ടയം : ഉന്നത വിദ്യാഭ്യാസ മേഖലയിലെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തുവാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് മന്ത്രി അനൂപ് ജേക്കബ്. കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന സമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അതിരൂപത മെത്രാപ്പൊലീത്ത മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജിം അലക്‌സ്, ഏറ്റുമാനൂർ നഗരസഭ ചെയർമാൻ ടോമി കുരുവിള, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി, തോമസ് പുതുശ്ശേരി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |