
മുണ്ടക്കയം: ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ മുണ്ടക്കയം മേഖലാതല പ്രവർത്തനോദ്ഘാടനം 26 ന് ഉച്ചകഴിഞ്ഞ് രണ്ടിന് മുണ്ടക്കയം ടൗണിൽ നടക്കും. പൊതുജനങ്ങളുടെയും സ്കൂൾ, കോളജ്, സന്നദ്ധ സംഘടനകൾ, വ്യാപാരി വ്യവസായി, ഓട്ടോറിക്ഷാ തൊഴിലാളികൾ തുടങ്ങിയവരുടെയും പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ചേർന്ന ആലോചനായോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു അദ്ധ്യക്ഷത വഹിച്ചു. മുണ്ടക്കയം സി.ഐ സജീവ് കുമാർ പദ്ധതി വിശദീകരണം നൽകി. കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. പീതാംബരൻ, എക്സൈസ് ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |