SignIn
Kerala Kaumudi Online
Saturday, 04 July 2026 4.20 AM IST

സയൻസ് സിറ്റി നിർമ്മാണം ഒറ്റഘട്ടമായി പൂർത്തിയാക്കുന്നത് പരിഗണിക്കും: മോൻസ്

കോട്ടയം: കുറവിലങ്ങാട് സയൻസ് സിറ്റിയുടെ ശേഷിക്കുന്ന നിർമ്മാണപ്രവൃത്തികൾ ഒറ്റഘട്ടമായി പൂർത്തിയാക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും ഇതിനായി മുഖ്യമന്ത്രി കൂടി പങ്കെടുക്കുന്ന ഉന്നതതലയോഗം ചേരുമെന്നും മന്ത്രി മോൻസ് ജോസഫ്. കോഴാ കുറവിലങ്ങാട് സയൻസ് സിറ്റി നാടിനു സമർപ്പിച്ചതിന്റെ ഒന്നാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സയൻസ് സിറ്റിക്കുള്ളിലെ റോഡും നടപ്പാതയും അടക്കമുള്ള വികസനപ്രവൃത്തികൾ പൂർത്തീകരിക്കുകയാണ്. വാനനിരീക്ഷണത്തിനുള്ള ദൂരദർശിനി സ്ഥാപിക്കുന്ന കെട്ടിടത്തിന്റെ പടിക്കെട്ടുകൾ അടക്കമുള്ള ജോലികളും അവസാനഘട്ടത്തിലാണ്. വികസനപ്രവൃത്തികളുമായി ബന്ധപ്പെട്ടുള്ള വകുപ്പുതല ഏകോപനം ഉറപ്പാക്കും. ജില്ലയിൽ നിന്നുള്ള എം.പിമാരുടെയും തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെയും സഹകരണത്തോടെ ഭാവി വികസന പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL