SignIn
Kerala Kaumudi Online
Monday, 13 July 2026 1.48 AM IST

റിപ്പോർട്ട് ഉടൻ നടപ്പിലാക്കണം

ചങ്ങനാശേരി: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് തൃക്കൊടിത്താനം ഫൊറോന കത്തോലിക്ക കോൺഗ്രസ് നേതൃസമ്മേളനം ആവശ്യപ്പെട്ടു. നാലുകോടി സെന്റ് തോമസ് ഹാളിൽ നടത്തിയ സമ്മേളനം ഫൊറോന ഡയറക്ടർ ഫാ. ജോസഫ് കടപ്രാക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ലാലി ഇളപ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബോബി മുക്കാടൻ, ഫാ.ടോണി കൊച്ചുമലയിൽ, അഡ്വ. ഡെന്നീസ് കണിയാഞ്ഞാലിൽ, ലാലി മാത്യു മുക്കാടൻ, അതിരൂപതാ സെക്രട്ടറി സിസി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. സമുദായ ശാക്തീകരണ വർഷാചരണത്തിന്റെ ഭാഗമായി 26ന് പായിപ്പാട്ടു ലൂർദ്ദ് പള്ളിയിൽ നേതൃസംഗമവും പഠനശിബിരവും നടത്താൻ യോഗം തീരുമാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, JB KOZY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL