
കോട്ടയം: കേരളത്തിന്റെ വളർച്ചയ്ക്ക് അർഹമായ രീതിയിൽ കേന്ദ്രസഹായം നൽകണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയും കാർഷിക വികസനവും ടൂറിസം സംബന്ധിച്ച പ്രത്യേകമായ സാദ്ധ്യതകളും മനസിലാക്കി തക്കതായ കേന്ദ്രസഹായം സമയാസമയത്ത് തന്നെ നൽകണം. കേരളത്തിലെ ജനങ്ങളുടെ വിദ്യാഭ്യാസ മുന്നേറ്റവും പ്രവർത്തനശേഷിയും വൻതോതിൽ പ്രയോജനപ്പെടുത്താവുന്ന തരത്തിലുള്ള പരിഗണന ധനസഹായം വഴി കേരളത്തിന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും തോമസ് കത്തുകൾ അയച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |