
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള നാല് ആംബുലൻസുകൾ കൂരോപ്പട മറ്റപ്പള്ളിയിലെ ചേപ്പുംപാറ മർത്തമറിയം പള്ളി പരിഷ്ഹാളിലേയ്ക്ക് എത്തുമ്പോൾ അയൽവാസികളും ബന്ധുക്കളും വാവിട്ടുകരയുകയായിരുന്നു. മൊബൈൽ മോർച്ചറിയിൽ കൂരോപ്പട ചിറപ്പുറത്ത് തോമസ് ഏബ്രഹാമും ജോസ് തോമസും മരിയ തേരേസ തോമസും അലൻ തോമസം നിത്യനിദ്രയിലായിരുന്നു. ചിറപ്പുറത്ത് തോമസിന്റെ വീട്ടിൽ ഇനി ആരുമില്ല. ആത്മഹത്യ ചെയ്ത പ്രിയപ്പെട്ടവരുടെ ഓർമകളിൽ പരിസരം നിറഞ്ഞു. തോമസിന്റെയും കുടുംബത്തിന്റെയും ആത്മഹത്യയിൽ അന്വേഷണം പുരോഗമിക്കുകയാണ്. സാമ്പത്തിക കാരണങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്. ആംബുലൻസ് വരും വഴി ഇവരുടെ മറ്റപ്പള്ളിയിലെ വീടിന് മുൻപിലും കുറച്ചുനേരം നിർത്തിയിട്ടു. അവസാനമായി അവർ അവരുടെ വീട് കണ്ടു. കണ്ണീർപ്പൊഴിച്ച് അയൽവാസികളും.
ആംബുലൻസുകളെ വാഹനങ്ങളിൽ അനുഗമിക്കുന്നുണ്ടായിരുന്നു നാട്ടുകാർ. വീട്ടുപടിക്കൽ പ്രത്യേക പ്രാർത്ഥനയും റോഡിൽ വച്ച് നടത്തി. വിദേശത്ത് നിന്നടക്കം എത്തിയ ഇവരുടെ ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ മൃതദേഹം അവസാനമായി കണ്ടു, വാവിട്ടു കരഞ്ഞു. പൊതുദർശനത്തിന് ശേഷം മൂന്ന് മണിയോടെ മൃതദേഹങ്ങൾ നാല് കല്ലറകളിലായി സംസ്‌ക്കരിച്ചു. ചാണ്ടി ഉമ്മൻ എം.എൽ.എ, റബർ ബോർഡ് ചെയർമാൻ എൻ.ഹരി തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |