
കൊച്ചി: മലയാളി മാസ്റ്റേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 45-ാമത് സംസ്ഥാന അത്ലറ്റിക്സ് മീറ്റ് 12, 13 തീയതികളിൽ എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ നടക്കും. 30 മുതൽ 90 വയസ് വരെ പ്രായമുള്ള 800കായികതാരങ്ങൾ പങ്കെടുക്കും. 18 ഇനങ്ങളിലാണ് മത്സരങ്ങൾ. വിജയികൾക്ക് തമിഴ്നാട്ടിൽ നടക്കുന്ന ദേശീയ മീറ്റിലും അവിടെ വിജയിക്കുന്നവർക്ക് ജപ്പാനിൽ നടക്കുന്ന ഏഷ്യൻ മീറ്റിലും പങ്കെടുക്കാം. മീറ്റിന്റെ ഉദ്ഘാടനം 12ന് രാവിലെ ഏഴിന് ഹൈബി ഈഡൻ എം.പി നിർവഹിക്കും. മേയർ വി.കെ. മിനിമോൾ, ടി.ജെ വിനോദ് എം.എൽ.എ. തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |