SignIn
Kerala Kaumudi Online
Tuesday, 08 September 2026 3.25 AM IST

 പുതുക്കുളം ശ്രീ നാഗരാജാ സ്വാമിക്ഷേത്രത്തിൽ ആയില്യം പൂജ 

തൊടുപുഴ:മണക്കാട് പുതുക്കുളം ശ്രീനാഗരാജാ സ്വാമിക്ഷേത്രത്തിലെ മാസവിശേഷമായ ആയില്യം പൂജ ബുധനാഴ്ച വിവിധ പൂജകളും ചടങ്ങുകളുമായി നടക്കും. ആയില്യം നാൾ പൂജകൾക്കും പ്രത്യേക ചടങ്ങുകൾക്കുംക്ഷേത്രത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.രാവിലെ 4.15ന് അഭിഷേകങ്ങൾ, 5ന് മലർനിവേദ്യം, 5.30ന് നൂറും പാലുംനേദിക്കൽ, 6ന് ഗണപതിഹോമം, 6.30ന് നൂറും പാലും വിതരണം, 7.15ന് ഉഷ:പൂജ, 8ന് പാൽപ്പായസഹോമം, 9ന് അഷ്ടനാഗപൂജ, 10.30ന് ഉച്ചപൂജ, തുടർന്ന് തളിച്ചുകൊട, 12ന് നടയടയ്ക്കൽ, വൈകിട്ട് 4.30ന് നട തുറക്കൽ, 6.30ന് ദീപാരാധന, സർപ്പബലി എന്നിവ നടക്കും.ആയില്യം നാളിൽക്ഷേത്രദർശന സമയം രാവിലെ 4 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം 4.30 മുതൽ രാത്രി 8.30 വരെയും ആയിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL