SignIn
Kerala Kaumudi Online
Tuesday, 08 September 2026 3.34 PM IST

'വായനശാല മറന്നില്ല, വായിക്കാൻ പഠിപ്പിച്ചവരെ'

aadharikkal
നടുക്കണ്ടം കെഎസ് കൃഷ്ണപിള്ള സ്മാരക വായനശാല നടത്തിയ അധ്യാപക സംഗമത്തിൽ 87 കാരനായ റിട്ട. അധ്യാപകൻ തോട്ടുങ്കൽ പറമ്പിൽ റ്റി. ഒ. ഫിലിപ്പിനെ അദ്ദേഹത്തിന്റെ ശിഷ്യൻ റിട്ട: പ്രിൻസിപ്പാൾ യു.എൻ. പ്രകാശ് ആദരിക്കുന്നു. നഗരസഭാ കൗൺസിലർ നിഷ സോമൻ സമീപം.

തൊടുപുഴ: അക്ഷരവെളിച്ചം നൽകി വായിക്കാൻ പഠിപ്പിച്ച ഗുരുനാഥർക്ക് ആദരവിന്റെ ദക്ഷിണ നൽകി വായനശാല. നടുക്കണ്ടം കെ.എസ്. കൃഷ്ണപിള്ള സ്മാരക വായനശാലയാണ് അദ്ധ്യാപകദിനത്തിൽ വിരമിച്ചവരും സർവ്വീസിൽ ഉള്ളവരുമായ അദ്ധ്യാപകർക്ക് ആദരവ് നൽകിയത്. വായനശാലയുടെ പരിസരപ്രദേശത്ത് താമസക്കാരായ 21 അദ്ധ്യാപകർ ആദരവ് ഏറ്റുവാങ്ങികൊണ്ട് മുൻകാല അനുഭവങ്ങൾ പങ്കുവച്ചു.
പരിപാടിയിൽ പങ്കെടുത്ത ഏറ്റവും സീനിയർ അദ്ധ്യാപകൻ 87 കാരനായ തോട്ടുങ്കൽപറമ്പിൽ റ്റി.ഒ. ഫിലിപ്പിനെ അദ്ദേഹത്തിന്റെ ശിഷ്യനായ റിട്ട. പ്രിൻസിപ്പാൾ യു.എൻ. പ്രകാശ് ആദരിച്ചത് വേറിട്ട അനുഭവമായി. വീടുകളിൽ വിശ്രമജീവിതം നയിക്കുന്നവർ പഴയ സഹപ്രവർത്തകരെ കണ്ടതോടെ അവരുടെ മനസിൽ ക്ലാസ്മുറികളുടെ ചിത്രം തെളിഞ്ഞു.
വായനശാലയുടെ ഈ വർഷത്തെ ഓണാഘോഷ-അധ്യാപകദിനാചരണ പരിപാടിയോടനുബന്ധിച്ച് നടത്തിയ അദ്ധ്യാപകസംഗമം നഗരസഭാ കൺസിലർ നിഷ സോമൻ ഉദ്ഘാടനം ചെയ്തു. കെ.ജെ. മാത്യു അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി വി.വി. ഷാജി, യു.എൻ. പ്രകാശ്, എ.എൻ. ചന്ദ്രബാബു, കെ.എസ്. ശ്രീദേവി, കെ. രാമചന്ദ്രൻപിള്ള എന്നിവർ പ്രസംഗിച്ചു. അധ്യാപകരുടെ കലാപരിപാടികളും നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL