
പൊൻകുന്നം: എസ്.ഡി.യു.പി സ്‌കൂളിൽ കുട്ടികൾ അഞ്ചാംവർഷവും വോട്ടിംഗ് മെഷീനിൽ വോട്ട് രേഖപ്പെടുത്തി സ്‌കൂൾ ലീഡറെയും മറ്റ് ഭാരവാഹികളെയും തിരഞ്ഞെടുത്തു. അധ്യാപകർ തയ്യാറാക്കിയ യന്ത്രത്തിലായിരുന്നു വോട്ടെടുപ്പ്. 180 വിദ്യാർത്ഥികൾ വോട്ടുചെയ്തു. സ്‌കൂൾ ലീഡറായി കെ.എസ്.ആദിദേവ് തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാരംഗം കൺവീനറായി പ്രണവ് വിനോദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി സിയാമോൾ, കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി ഡോൺ സോജൻ, കലാ പൊതുകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി അക്ഷര സിജു എന്നിവരെ തിരഞ്ഞെടുത്തു. പ്രഥമാധ്യാപിക സുമ പി.നായർ മേൽനോട്ടം വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |