
കോട്ടയം: പൊതുവിദ്യാഭ്യാസ മേഖലയിലെ എൽ.പി, യു.പി വിഭാഗങ്ങളിൽ ഐ.ടി പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള ഡിജിറ്റൽ സ്‌ക്വയർ പദ്ധതിയിലേക്ക് വിദ്യാലയങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് പ്ലാറ്റ്‌ഫോം ക്രമീകരിച്ചിരിക്കുന്നത്. സ്‌കൂളിൽ ഡിജിറ്റൽ പഠനയിടം സജ്ജമാക്കാനും, ഹെഡ്‌ഫോൺ, സ്പീക്കർ, മൗസ് എന്നിവ സഹിതം കുറഞ്ഞത് 2 സ്‌കൂളുകൾ 13 നകം കൈറ്റ് ജില്ലാ ഓഫീസിൽ ഇ-മെയിൽ മുഖേന അപേക്ഷ നൽകണം. സർക്കുലറും പദ്ധതി മാർഗരേഖയും www.kite.kerala.gov.in വെബ്‌സൈറ്റിൽ ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |