
കോട്ടയം : വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള പോരാട്ടത്തിൽ വെളുത്തേടത്തു നായർ സമാജാംഗങ്ങൾ ഒറ്റക്കെട്ടായി പങ്കാളികളാകുമെന്ന് സംസ്ഥാന പ്രസിഡന്റ് ഇ.എസ് രാധാകൃഷ്ണൻ നായർ പറഞ്ഞു. കെ.വി.എൻ.എസിന്റെ സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് മുതിർന്ന അംഗങ്ങളെ ആദരിക്കുകയും ശാഖകളിലും ഭവനങ്ങളിലും പതാക ഉയർത്തി സംസ്ഥനത്തുടനീളം നടന്ന ആഘോഷ പരിപാടികളുടെ ഭാഗമായി വാഴൂരിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശോഭാ സജീവ് അദ്ധ്യക്ഷത വഹിച്ചു. ആർ.സുശീൽ കുമാർ, ടി.എൻ.മുരളീധരൻ നായർ, വേണുകുമാർ മേവിട, എൻ.എസ് ഗോപിനാഥൻ നായർ, കെ.ആർ.സുരേഷ്, എം. എൻ.പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |