SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.08 AM IST

ഹൈനസ് ഫ്യൂച്ചർ ക്ലബ് ഉദ്ഘാടനം 

chy

ചങ്ങനാശേരി : ചങ്ങനാശേരിയിലെ പുതിയ സാംസ്‌കാരിക സാമൂഹിക കൂട്ടായ്മയായ ഹൈനസ് ഫ്യൂച്ചർ ക്ലബ് പ്രവർത്തനം ആരംഭിച്ചു. ചീരഞ്ചിറയിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് സജി ഇടയാടി ഉദ്ഘാടനം നിർവഹിച്ചു. ക്ലബിന്റെ ലോഗോ പ്രകാശനവും നടന്നു. അഭിലാഷ് കൊച്ചുപറമ്പിൽ, രഞ്ജു പാത്തിക്കൽ, റോബിൻ പടവുപുരയ്ക്കൽ, സന്തോഷ് കുര്യൻ കാട്ടാമ്പള്ളി എന്നിവർ പങ്കെടുത്തു. ക്ലബ് സെക്രട്ടറി സിജോ ചങ്ങങ്കേരി സ്വാഗതവും ട്രഷറർ സാബു കളരിക്കൽ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL