കോട്ടയം: സ്‌കൂട്ടറിന് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. ഇന്നലെ വൈകിട്ട് ആറോടെ കഞ്ഞിക്കുഴിയിലാണ് സംഭവം. കൊല്ലാട് സ്വദേശിനി ഷീജയുടെ ഉടമസ്ഥതയിലുള്ള ജുപ്പീറ്റർ സ്‌കൂട്ടറാണ് കത്തിനശിച്ചത്. സ്‌കൂട്ടറിൽ നിന്നും പുക ഉയരുന്നത് കണ്ട് ഷീജ വാഹനം നിർത്തി ഇറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. തിരക്കേറിയ സമയത്തുണ്ടായ അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം കോട്ടയം അഗ്‌നിരക്ഷാസേന ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി തീയണച്ചു. തുടർന്ന് ഗതാഗതം പുനസ്ഥാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |