SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

ഭീതിയുടെ മുൾമുനയിൽ ഇവരുടെ ജീവിതം...

പാക്കാനം-ഇഞ്ചിക്കുഴി ഭാഗത്ത് വന്യമൃഗശല്യം രൂക്ഷം

പുഞ്ചവയൽ: ഏത് നിമിഷവും വന്യമൃഗങ്ങൾ ചാടിവീഴാം!. എരുമേലി പഞ്ചായത്തിലെ പാക്കാനം-ഇഞ്ചിക്കുഴി റോഡിലൂടെ ഭീതിയോടെ മാത്രമേ യാത്രക്കാർക്ക് കടന്നുപോകാൻ കഴിയൂ. നടുറോഡിൽ ജീവൻ പൊലിയാം എന്നതാണ് സാഹചര്യം. പലരും ഭാഗ്യത്തിന്റെ അകമ്പടിയിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആനയും പുലിയും കാട്ടപോത്തുമെല്ലാം ഈ മേഖലയിൽ വിലസുകയാണ്. സന്ധ്യമയങ്ങിയാൽ നാട് ഭീതിയുടെ മുൾമുനയിലാകും. വന്യമൃഗങ്ങൾ പലപ്പോഴും റോഡിൽ നിലയുറപ്പിക്കും. പലവട്ടം യാത്രക്കാർ മൃഗങ്ങളും മുന്നിൽപ്പെട്ടു. വന്യമൃഗശല്യത്താൽ നാടുവിട്ട് പോകേണ്ട അവസ്ഥയാണെന്ന് പ്രദേശവാസികളും പറയുന്നു. പല വീടുകളുടെ മുറ്റത്ത് വരെ ആനയും കാട്ടുപോത്തുമൊക്കെയെത്തുന്ന സാഹചര്യമുണ്ട്. കണ്ണിൽകണ്ടതെല്ലാം നശിപ്പിച്ചാകും അവയുടെ മടക്കം.

ബൈക്ക് യാത്രികന് പരിക്ക്

പാക്കാനം-ഇഞ്ചിക്കുഴി റോഡിൽ തിങ്കളാഴ്ച രാത്രി ബൈക്ക് യാത്രികന് കാട്ടുപോത്ത് ആക്രമിച്ചു. ഇഞ്ചിക്കുഴി ഇടലപുരയ്ക്കൽ ബിജി മോൻ കുര്യൻ (23)നെയാണ് ആക്രമിച്ചത്. കാട്ടുപോത്തിന്റെ മുന്നിൽ നിന്ന് ഓടിമാറുന്നതിനിടെ ഇയാൾക്ക് വീണ് പരിക്കേറ്റു. ബിജിമോന്റെ വീടിന് സമീപത്തുവെച്ചായിരുന്നു സംഭവം. ബൈക്ക് ഭാഗികമായി കാട്ടപോത്ത് കുത്തിനശിപ്പിച്ചു. കാലിന് സാരമായി പരിക്കേറ്റ ബിജിമോനെ വനപാലകർ എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. റേഞ്ച് ഓഫീസർ കെ.വി രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. 24 മണിക്കൂറും വനപാലകലുടെ സേവനം മേഖലയിൽ ഉറപ്പാക്കിയിട്ടുണ്ട്‌

കാട് വളർന്നു, കാഴ്ച മറയ്ക്കും

പാക്കാനം മുതൽ ഇഞ്ചികുഴി വരെയുള്ള റോഡിന്റെ ഇരുവശത്തും കാട്ടുവള്ളികളും മറ്റും വളർന്നുപൊന്തിയിട്ടുണ്ട്. വന്യമൃഗങ്ങൾ ഇതിന്റെ മറപറ്റി നിൽക്കുന്നത് പതിവാണ്. ഇത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടില്ല.

സോളാർവേലികൾ പ്രവർത്തനരഹിതം

1വനാതിർത്തിയിലെ സോളാർ വേലികൾ പ്രവർത്തനരഹിതം

2വന്യമൃഗങ്ങൾ തുടർച്ചയായി നാട്ടിലിറങ്ങുന്നത് പതിവ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL