SignIn
Kerala Kaumudi Online
Tuesday, 08 September 2026 9.44 PM IST

ഭക്ഷണത്തിന് പകരം സൂ കീപ്പറുടെ കാൽ കടിച്ചെടുത്ത് മുതല; പരിക്കേറ്റ മൃഗപാലകൻ ചികിത്സയിലിരിക്കെ മരിച്ചു

crocodile
പ്രതീകാത്മക ചിത്രം

പോർട്ട് മോറെസ്ബ (പാപുവ ന്യൂ ഗിനിയ): മുതലയുടെ ക്രൂരമായ ആക്രമണത്തിന് ഇരയായി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അനിമൽ കീപ്പർ മരണപ്പെട്ടു. പാപുവ ന്യൂ ഗിനിയയിലെ പോർട്ട് മോസ്ബിയിലുള്ള അഡ്വഞ്ചർ പാർക്കിലാണ് സംഭവം. ശനിയാഴ്ച ഉച്ചയോടെ ഭക്ഷണം കൊടുക്കുന്നതിനിടയിലായിരുന്നു ഇയാളെ മുതല ആക്രമിച്ചത്. കൊല്ലപ്പെട്ട ജീവനക്കാരന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ രണ്ട് വർഷമായി അനിമൽ കീപ്പറായി അഡ്വഞ്ചർ പാർക്കിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. എന്നത്തേയും പോലെ മുതലയ്ക്ക് ഉച്ചക്ഷണം നൽകാനെത്തിയതായിരുന്നു. ഇതിനിടെ മുതല ഇയാളുടെ കാലിൽ കടിച്ച് സമീപത്തെ വെള്ളത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഇവിടെ മുതലകൾക്ക് ഭക്ഷണം നൽകുന്നത്.

സംഭവം കണ്ട് ഓടിയെത്തിയ സുരക്ഷാ ജീവനക്കാരുടെ പക്കൽ ആയുധങ്ങൾ ഇല്ലാതിരുന്നതിനാൽ, മുതലയുടെ പിടിയിൽ നിന്ന് ഇയാളെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം തുടർന്നത്. ഇയാളെ മോചിപ്പിക്കുന്നതിനായി പൊലീസ് മുതലയെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ദൃക്സാക്ഷികൾ മൊബൈൽ ഫോണുകളിൽ പകർത്തിയിട്ടുണ്ട്. ദാരുണ സംഭവത്തെത്തുടർന്ന് പാർക്കിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു.

English Summary

An animal keeper at Adventure Park in Port Moresby, Papua New Guinea, died from severe injuries after a crocodile attack on Saturday during feeding time. The reptile bit his leg and dragged him into the water. Police shot the crocodile to free him. Despite hospitalization, he succumbed to his injuries. The park has been temporarily closed.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CROCODILE ATTACK, PAPUA NEW GUINEA, WILDLIFE PARK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360